
സ്വപ്നത്തില്‍ ഞാനൊരു
രാജാവായി..
ചെങ്കോലും, കിരീടവും, മന്ത്രിമാരും
കൊട്ടാരവും, സാമ്രാജ്യവും നഷ്ടപ്പെട്ട രാജാവ്!!
ഞാന്‍ വഴിയരികില്‍ ഇരുന്നു യാചിക്കുന്നു..
ഞാന്‍ ഞെട്ടിയുണര്‍ന്നു..
നാശം ഞാന്‍ വിണ്ടും രാജാവായി..
ചെങ്കോലും, കിരീടവും, മന്ത്രിമാരും
കൊട്ടാരവും, സാമ്രാജ്യവും ഉള്ള രാജാവ്!!
സ്വപ്നത്തിന് അല്‍പ്പം കൂടി ദൈര്‍ഘ്യം ഉണ്ടായിരുന്നെങ്കില്‍..!!
1 comment:
സ്വപനത്തിലെങ്കിലും ഒരു രാജാവായാല്‍ മതിയായിരുന്നു..........:)
Post a Comment