Sunday, February 7, 2010

തിരുത്ത്‌




തിരുത്തിനെ
ഒരിക്കലും
പുഛിക്കരുത്
തിരുത്ത്‌ വെറുമൊരു വെട്ടല്ല!

തിരുത്തിനടിയില്‍
രണ്ടോ അതിലധികമോ
ആശയങ്ങള്‍ ഉണ്ടാകാം..
അല്ലെങ്കില്‍ അത് ഒരു വലിയ സത്യത്തെ
മറക്കാനുള്ള ഉപാധിയാകാം

തിരുത്തിനടിയില്‍
ഒരുപാട് ശരി ഉണ്ടാകാം
വലിയ വലിയ കാഴ്ച്ചപ്പാടുകള്‍ ഉണ്ടാകാം
അല്‍പ്പം ഹാസ്യവും
കുറച്ച് പാകപ്പിഴവുകളും ഉണ്ടാകാം

തകര്‍ക്കപ്പെട്ട ചില
വിശ്വാസങ്ങള്‍ ഉണ്ടാകാം
മൂടിവെക്കപ്പെട്ട ചില
സത്യങ്ങള്‍ ഉണ്ടാകാം
ചിലപ്പോഴൊക്കെ തിരുത്തിനടിയില്‍
മണ്ടത്തരങ്ങളും വന്നുപെടാം.

ശരിക്ക് പറഞ്ഞാല്‍
തിരുത്തൊരു മാധ്യമമാണ്
മൂടിവെക്കപ്പെട്ട സത്യങ്ങളെ
തകര്‍ക്കപ്പെട്ട വിശ്വാസങ്ങളെ
ചിലപ്പോള്‍ നിന്നിലെ
നിന്നെതന്നെയും
അപൂര്‍മായി
തുറന്നു കാണിക്കുന്ന
ഒരു വലിയ മാധ്യമം...

No comments:

©

പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved