
എനിക്കിഷ്ടം കാടുകളായിരുന്നു,
എന്തിനെന്റെ സ്വപ്നങ്ങളെ നീ
ചെടിച്ചട്ടിയുടെ ഉള്ളറകളില്‍ തടഞ്ഞുവച്ചു..
സൂര്യവെളിച്ചം കൊതിച്ച
എനിക്കെന്തിനു നീ-
വൈദ്യുതവിളക്കിന്റെ വെളിച്ചമേകി??
എന്‍റെ ഉള്ളിനെ പുതുമഴ ഈറനണിയിച്ചപ്പോള്‍
എന്നെ നീ കുടക്കീഴില്‍ കെട്ടിയിട്ടു..
സുര്യസ്പര്‍ശനം കൊതിച്ച എന്നെ
നീ ഇരുട്ടില്‍ അടച്ചിട്ടു..
മണ്ണിന്‍റെ ആഴമറിയാന്‍,
മഴയുടെ ഗന്ധമറിയാന്‍,
ചെടിച്ചട്ടികള്‍ ഞാന്‍ ഇനിയും തകര്‍ക്കും,
എന്നെ സ്വതന്ത്രനാക്കൂ
പ്രതീക്ഷയുടെ ആയിരം മൊട്ടുകളിടാം ഞാന്‍..
**2010 ഫിബ്രവരി 14 ആം തീയതി മാതൃഭൂമിയിലെ ബാലപംക്തിയില്‍ അപര്‍ണാ ചിത്രകം എഴുതിയ "ചട്ടി തകര്‍ത്ത വേരുകള്‍" എന്ന കവിതയ്ക്ക് ഒരു മറുപടി "ചെടി പറയുന്നൂ"
No comments:
Post a Comment