Monday, June 14, 2010

സ്വപ്നങ്ങളെ പണയം വച്ച് ഭാവി സുരക്ഷിതമാക്കാം !!

http://www.daretodream.eu/tips/images/guarantee.jpg

അപ്പൊ നീ എല്ലാം തീരുമാനിച്ചു കഴിഞ്ഞോ ?? വീണ്ടും ഞാന്‍ നിന്നോട് ആവര്‍ത്തിക്കുന്നു . . ഒന്ന് കൂടെ ചിന്തിച്ചു കൂടേ നിനക്ക് ?? ങാ .. നീ എന്തോ ചെയ്യ് അവസാനം ഞങ്ങളെ പഴി പറയരുത് .. Engineering എന്ന മേഖലയില്‍ നിന്ന് മാറിചിന്തിച്ച ഒരു +ടു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് കേട്ട സംഭാഷണങ്ങളാണ് ഇവ . .
ഇന്ന് ഒരു ജനവിഭാഗം പൂര്‍ണമായും എഞ്ചിനീയറിംഗ് ന് അപ്പുറത്ത് ഒരു ലോകമില്ല എന്ന് വിശ്വസിക്കുന്നവരാണ് ! എന്താവും ഇതിന് പിന്നിലെ പ്രചോദനം എന്ന അന്വേഷണമാണ് എന്നെ ലേഖനമെഴുതാന്‍ പ്രേരിപ്പിച്ചത് .. +ടു കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥിയോട് ഇനി എന്ത് എന്നല്ല പലരും ചോദിക്കുന്നത് മറിച്ച്. ഇനി എഞ്ചിനീയറിംഗ് ഏത് ബ്രാഞ്ചു, അതോ മെഡിക്കലാണോ എന്നൊക്കെ ആണ് !!
Btech ഡിഗ്രീ എടുക്കുന്നവര്‍ക്കെല്ലാം ജോലി ഉറപ്പാണ് എന്ന ചിന്താഗതി ആവാം ഇതിന് കാരണം കഴിഞ്ഞവര്‍ഷം തലസ്ഥാനത്തെ ഒരു പ്രമുഖ കോലേജില്‍
നിന്ന് പാസ് ഔട്ട്‌ ആയതില്‍ വളരെ കുറച്ച് ശതമാനം പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത് !! അവരില്‍ തന്നെയും പലര്‍ക്കും ശമ്പളം 7000 രൂപയില്‍ കുറവാണ് !!
Btec- നൊപ്പം MBA കൂടെ ഉണ്ടെങ്കില്‍ സാലറി വീണ്ടും കുറയും. അത് 2000 രൂ വരെ ആയിട്ടുള്ളതായി ദി ഹിന്ദുവിന്‍റെ നിരീക്ഷണം വ്യക്തമാക്കുന്നു .
എഞ്ചിനീയര്‍ മാരെ വാര്‍ത്തെടുക്കാന്‍ ലക്ഷങ്ങള്‍ മുടക്കുന്ന രക്ഷിതാക്കളേ ഇത് കൂടെ കേട്ടോളൂ തിരുവനന്തപുരം ജില്ലയിലെ പ്രമുഖമായ ഒരു എഞ്ചിനീയറിംഗ് കോലെജി ന്‍റെ വിജയം 17 മാത്രമാണ് !! അതായത് ലക്ഷങ്ങള്‍ മുടക്കി പഠിപ്പിച്ചതില്‍ 83% പേര്‍ വര്‍ഷംഎഞ്ചിനീയര്‍ ആകില്ല !!അത് പോട്ടേ നമുക്ക് എഴുതിയെടുക്കാം .. Examination ജോകീസും കുറവല്ല നമ്മുടെ നാട്ടില്‍ (ഇത് ആധികാരികമല്ലാത്ത ഒരു വിവരമാണ് കേട്ടോ ..) ഇനി Btech കിട്ടിയേ തീരൂ എന്നാണെങ്കില്‍ ഒരൊറ്റ ഫോണ്‍കാള്‍ തമിഴ് നാട്ടിലേക്ക് അവിടെ ബി ടെക് ഡിഗ്രീ കുഴിച്ചിട്ടിട്ടുണ്ടോ എന്നെനിക്കൊരു സംശയമിണ്ട് :D ഇതുവെറുതെ പറഞ്ഞതല്ല കേട്ടോ? ഓഫര്‍ എനിക്കും വന്നിരുന്നു +ടു ജയിച്ചെന്നറിഞ്ഞ നിമിഷം തന്നെ !
പറഞ്ഞു വരുമ്പോ ഇന്ന് ഒരു കറവക്കാരന്‍റെയോ തെങ്ങുകയറ്റക്കാന്‍റെയോ മിനിമം കോളിഫിക്കേഷന്‍ ബി ടെക് ആണെന്ന് തോന്നുന്നു .. .. പണ്ട് കിട്ടിയ ഒരു എസ്‌ എം എസ്‌ ആണ് .. ..

  • Fact of Millennium Whnevr u Throw a Stone in d Streets of Chennai or Banglore,
    It'll Surely Hit A Dog...or..An ENGINEER!


  • മറ്റൊന്ന് . .

  • An Engineering Studnt 2 His Sweeper:
    Brother I Hav Got DegreeI Hav Got Knowledge I Can Sit in Society.What Do U Hav?
    Sweeper:I Hav The Job.


  • എങ്കിലും നമുക്ക് പ്രിയം എഞ്ചിനീയറിംഗ് തന്നെ . . മണി ബാക്ക് ഗ്യാരന്റി ഉണ്ടല്ലോ ?? റിസ്കും ഇല്ല .. .. ..

    പത്തു പേരുള്ള ഒരു കൂട്ടത്തില്‍ രണ്ട് പേര്‍ എഞ്ചിനീയര്‍ ഒരു ഡോക്ടര്‍ ഒരു കഥാകാരന്‍ രണ്ട് അധ്യാപകര്‍ ഒരു കച്ചവടക്കാരന്‍ ഒരു കളിക്കാരന്‍ ഒരു ബാങ്ക് ജീവനക്കാരന്‍ ഒരു രാഷ്ട്രീയക്കാരന്‍ അങ്ങനെയൊക്കെ ആണെങ്കിലല്ലേ അതൊരു നല്ല സമൂഹമാകൂ ??

    സത്യത്തില്‍ എല്ലാം എളുപ്പം നേടണം എന്ന മനോഭാവമാണ് പൊളിഞ്ഞു വീഴുന്ന കെട്ടിടങ്ങള്‍ക്കും തകര്‍ന്നു പോകുന്ന ജീവിതങ്ങള്‍ക്കും കാരണം !!

    ഹയര്‍ സെക്കണ്ടറി തലത്തില്‍ത്തന്നെ വിദ്യാര്‍ത്ഥിയുടെ അഭിപ്രായത്തെ മാനിക്കാതെ സയന്‍സ് ഓപ്ഷന്‍ വയ്ക്കുന്ന രക്ഷിതാക്കള്‍ മകന്‍റെ/മകളുടെ അല്ലെങ്കില്‍ നാടിന്റെ തന്നെ ഭാവിയെ കുറിച്ച് തലപുകഞ്ഞ് ചിന്തിക്കുമ്പോള്‍ ഇത്കൂടെ മനസ്സിലാക്കുക നിങ്ങള്‍ നിങ്ങളുടെ വ്യാമോഹങ്ങളും സങ്കുചിത മനോഭാവങ്ങളും കൊണ്ട് കോറിയിടുന്നത് ഒരുപിടി സ്വപ്നങ്ങള്‍ക്ക് മീതെ ആണ്. പ്രപഞ്ചത്തെ തന്നെ അട്ടിമറിക്കാന്‍ കെല്‍പ്പുള്ള സ്വപ്നങ്ങള്‍ക്ക് മീതേ .. ..!!
    അവരെ പറഞ്ഞിട്ട് കാര്യമില്ല സയന്‍സ് അല്ലാതെ മറ്റേതു വിഷയമെടുതാലും സമൂഹത്തില്‍ നിന്ന് ഉയരുന്ന ചോദ്യം സയന്‍സ് കിട്ടിയില്ലേ എന്നായിരിക്കും . .

    എഞ്ചിനീയറിംഗ് അല്ലാതെ മറ്റൊരു പാത തിരഞ്ഞെടുക്കുകയാണെങ്കില്‍ പേരിനൊപ്പം കുറച്ചുകാലം ഇങ്ങനെ കൂടെ ചേര്‍ക്കാം .. ..
    I am Not an Engineer .. ..
    (Eg: My Name is ______ and I am not an Engineer!!)

    പ്രൊഫഷണല്‍ കോഴ്സ് കള്‍ മോശമാണ് എന്നല്ല ഇതിനര്‍ഥം .. താല്പര്യം അനുസരിച്ച് നീങ്ങുക .. മാന്യമായി ചെയ്യുന്ന ഏത് തൊഴിലിനും അതിന്‍റേതായ അന്തസ്സുണ്ട് അത് എഞ്ചിനീയറിംഗ് ആകട്ടെ മെഡിസിനാകട്ടെ പത്രപ്രവര്‍ത്തനം ആകട്ടെ.. ... .
    എല്ലാത്തിനും അതിന്‍റേതായ അന്തസ്സുണ്ട് എന്ന് നാം മനസ്സിലാക്കണം , ഇനി മാവില്‍ വളരെ വേഗം ചക്ക കായ്ക്കാന്‍ ലക്ഷങ്ങള്‍ വളമിടുന്നവര്‍ മാനസിക വിഭ്രാന്തി മൂലം താളം തെറ്റിയ
    ജീവിതയാദാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടക്കാതിരുന്നാല്‍ നന്ന് .. ..

    എനിക്കെന്നല്ല, നമുക്കെന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാം അതിനായി നമുക്ക് പ്രയത്നിക്കാം . .

    Saturday, June 5, 2010

    തിരികെ തരികെന്‍ ബാല്യം . .



    മറക്കാനാകുമോ ??
    മധുരിക്കുന്ന
    ഈ ചോക്ക് കഷ്ണങ്ങളെ ??
    അവ
    കുറിച്ചിട്ട ബാല്യകാല സ്മ്രിത്കളെ ??
    ആയിരം
    നാളെകളെ പകരം വക്കാം ഞാന്‍
    തിരിച്ചു തരുമോ എന്‍റെ ബാല്യത്തെ ??

    Thursday, May 27, 2010



    7
    എണ്ണം ഭൂമിയില്‍ ഇല്ല !
    ഏഴു
    നിറങ്ങളല്ല ഒരു മഴവില്ലാണ് . .
    ഏഴു
    സ്വരങ്ങളല്ല ഒരു രാഗമാണ് . .
    ഏഴു ചുവടുകള്‍ അല്ല ഒരു കാല്‍വയ്പ്പാണ് . .
    ഏഴു
    വ്യക്തികളല്ല ഒരു കൂട്ടമാണ് . .
    സുക്ഷിച്ച് നോക്കൂ 7 അല്ല 1 ആണ് . . .!!

    Saturday, April 3, 2010

    അതെ ഞാനൊരു മനുഷ്യനാണ് . .

    http://artepara.files.wordpress.com/2009/05/rg-iamaman.jpg

    ഞാനൊരു പക്ഷി ആയിരുന്നെങ്കില്‍
    ചിറകറ്റു പോകും വരെ പറക്കാമെങ്കിലും
    ജലത്തിന്‍റെ ആഴങ്ങളെ സ്പര്‍ശിക്കാന്‍ കഴിയില്ലായിരുന്നു !
    ഞാനൊരു മീനായിരുന്നെങ്കില്‍
    ആഴക്കയങ്ങളെ ചുംബിക്കാമെങ്കിലും
    അംബരത്തെ ചുംബിക്കാനാകില്ലായിരുന്നു !
    ഞാനൊരു മരമായിരുന്നെങ്കില്‍
    എന്‍റെ സ്വപ്നങ്ങളും പേറി എനിക്ക്
    ഓടിനടക്കാനാകില്ലായിരുന്നു !
    ഞാനൊരു ശിലയായിരുന്നെങ്കില്‍
    ദൈവമാകാമെങ്കിലും
    എന്‍റെ വികാരങ്ങളെ പ്രകടിപ്പിക്കാനാകില്ലയിരുന്നു !

    ഞാന്‍ . . .
    അതെ , ഞാനൊരു മനുഷ്യനാണ്
    ആഴങ്ങളില്‍ നിന്ന് ഞാന്‍
    അംബരത്തെ ചുംബിക്കും
    കണ്ണടച്ചുകൊണ്ട് സ്വപ്നം കാണും
    കണ്ണ് തുറന്നുകൊണ്ട് പ്രണയിക്കും
    ഭൂമിയില്‍ നിലാ വെളിച്ചം ചൊരിയും
    സ്വപ്നങ്ങളും പേറി ഞാന്‍ ഓടിനടക്കും
    ദൈവമാകും ഞാന്‍
    വികാരങ്ങളെയും വിചാരങ്ങളെയും
    പ്രകടിപ്പിക്കുന്ന ദൈവം !
    ചിലപ്പോള്‍ ഒരു ദീപം
    മറ്റുചിലപ്പോള്‍ ജ്വലിക്കുന്നൊരു തീപ്പന്തം
    ഹേയ് പ്രപഞ്ചശക്തീ മുജ്ജന്മത്തില്‍
    ഞാനെന്ത് സുകൃതം ചെയ്തു ?
    ദീര്‍ങ്ങളാം കരങ്ങള്‍ക്ക് ഉടമയാകാന്‍?? :)

    Tuesday, February 9, 2010

    പെരിയാര്‍


    സത്യമാണ് മോനേ..
    തരിശു ഭൂമിയില്‍ പണ്ട്
    വെള്ളമുണ്ടായിരുന്നു..
    ഒരു മനുഷ്യന്
    മുങ്ങിചാകാവുന്നത്ര വെള്ളം!!!

    ചെടി പറയുന്നു..




    എനിക്കിഷ്ടം കാടുകളായിരുന്നു,

    എന്തിനെ
    ന്‍റെ സ്വപ്നങ്ങളെ നീ
    ചെടി
    ച്ചട്ടിയുടെ ഉള്ളറകളില്‍ തടഞ്ഞുവച്ചു..

    സൂ
    ര്യവെളിച്ചം കൊതിച്ച
    എനിക്കെന്തിനു
    നീ-
    വൈദ്യുവിളക്കിന്‍റെ വെളിച്ചമേകി??

    എന്‍റെ
    ഉള്ളിനെ പുതുമഴ ണിയിച്ചപ്പോള്‍
    എന്നെ നീ കുടക്കീഴില്‍ കെട്ടിയിട്ടു..
    സുര്യസ്പര്‍ശനം കൊതിച്ച എന്നെ
    നീ
    ഇരുട്ടില്‍ അടച്ചിട്ടു..
    മണ്ണിന്‍റെ
    ആഴമറിയാന്‍,
    മഴയുടെ
    ഗന്ധമറിയാന്‍,
    ചെടിച്ചട്ടികള്‍
    ഞാന്‍ ഇനിയും തകര്‍ക്കും,

    എന്നെ
    സ്വതന്ത്രനാക്കൂ
    പ്ര
    തീക്ഷയുടെ ആയിരം മൊട്ടുകളിടാം ഞാന്‍..

    **2010 ഫിബ്രവരി 14 ആം തീയതി മാതൃഭൂമിയിലെ ബാലപംക്തിയില്‍ അപര്‍ണാ ചിത്രകം എഴുതിയ "ചട്ടി തകര്‍ത്ത വേരുകള്‍" എന്ന കവിതയ്ക്ക് ഒരു മറുപടി "ചെടി യുന്നൂ"

    Monday, February 8, 2010

    ലോകാവസാനം..

    കാറ്റ് ആഞ്ഞു വീശി
    കാലാവസ്ഥാ നിരീക്ഷകര്‍
    ഒന്നും
    മിണ്ടിയില്ല
    മഴ വരാം വരാതിരിക്കാം...!!

    Sunday, February 7, 2010

    തിരുത്ത്‌




    തിരുത്തിനെ
    ഒരിക്കലും
    പുഛിക്കരുത്
    തിരുത്ത്‌ വെറുമൊരു വെട്ടല്ല!

    തിരുത്തിനടിയില്‍
    രണ്ടോ അതിലധികമോ
    ആശയങ്ങള്‍ ഉണ്ടാകാം..
    അല്ലെങ്കില്‍ അത് ഒരു വലിയ സത്യത്തെ
    മറക്കാനുള്ള ഉപാധിയാകാം

    തിരുത്തിനടിയില്‍
    ഒരുപാട് ശരി ഉണ്ടാകാം
    വലിയ വലിയ കാഴ്ച്ചപ്പാടുകള്‍ ഉണ്ടാകാം
    അല്‍പ്പം ഹാസ്യവും
    കുറച്ച് പാകപ്പിഴവുകളും ഉണ്ടാകാം

    തകര്‍ക്കപ്പെട്ട ചില
    വിശ്വാസങ്ങള്‍ ഉണ്ടാകാം
    മൂടിവെക്കപ്പെട്ട ചില
    സത്യങ്ങള്‍ ഉണ്ടാകാം
    ചിലപ്പോഴൊക്കെ തിരുത്തിനടിയില്‍
    മണ്ടത്തരങ്ങളും വന്നുപെടാം.

    ശരിക്ക് പറഞ്ഞാല്‍
    തിരുത്തൊരു മാധ്യമമാണ്
    മൂടിവെക്കപ്പെട്ട സത്യങ്ങളെ
    തകര്‍ക്കപ്പെട്ട വിശ്വാസങ്ങളെ
    ചിലപ്പോള്‍ നിന്നിലെ
    നിന്നെതന്നെയും
    അപൂര്‍മായി
    തുറന്നു കാണിക്കുന്ന
    ഒരു വലിയ മാധ്യമം...

    Friday, February 5, 2010

    മടിയന്‍




    മടിയന്‍റെ വിയര്‍പ്പാണ് മഴ

    "
    മടിയന്‍ മല ചുമക്കും"

    മലയില്‍ നിന്നാണ്
    നദികള്‍
    ഉണ്ടാവുന്നത്
    നദികള്‍ സംയോജിച്ച്
    സമുദ്രം
    ഉണ്ടാകുന്നു...
    കടല്‍
    വെള്ളം ബാഷ്പീകരിച്ച്‌
    മേഖമായി അതില്‍നിന്ന്
    മഴ പെയ്യുന്നു!!

    മടിയന്‍റെ കണ്ണീരും മഴയാകാറുണ്ട്.....!

    കവി




    നിങ്ങള്‍ മതില്‍ കണ്ടോ ??
    ഇതിനു
    പിന്നില്‍ ഞാന്‍ വലിയൊരു കവിത എഴുതിയിട്ടുണ്ട്...
    ലോകം
    മുഴുവന്‍ അംഗീകരിക്കപ്പെടാവുന്ന
    വലിയ
    സത്യങ്ങളാണ് കവിതയില്‍

    മഞ്ജരി
    വൃത്തത്തില്‍ എഴുതിയ
    മനോഹരമായ
    ഒരു കാവ്യം.

    മതില്‍ പൊളിച്ചാല്‍ അത് കാണാം
    വായിക്കാം
    .... അറിയാം...
    മതില്‍
    പൊളിക്കണം എന്നുണ്ട്
    പക്ഷെ
    ഇപ്പൊ തീരെ സമയമില്ല!
    നാളെ
    പരീക്ഷയാണ്!
    ജയിച്ചില്ലെങ്കില്‍
    അടുത്തവര്‍ഷം
    മലയാള
    സാഹിത്യം എടുത്തു പഠിക്കേണ്ടി വരും..!!!

    **BA മലയാളം മെയിന്‍ എടുത്ത ഒരു ചേട്ടനെ പറ്റി കേട്ട സംസാരം : അവനു നല്ല സബ്ജക്റ്റ് ഒന്നും കിട്ടിയില്ലെന്ന് തോന്നുന്നു... നന്നായി പഠിച്ചില്ലെങ്കില്‍ നാളെ നിനക്കും ഗതി വരും..

    സ്വപ്നം..



    സ്വപ്നത്തില്‍ ഞാനൊരു
    രാജാവായി..
    ചെങ്കോലും
    , കിരീടവും, മന്ത്രിമാരും
    കൊട്ടാരവും, സാമ്രാജ്യവും നഷ്ടപ്പെട്ട രാജാവ്!!

    ഞാന്‍ വഴിയരികില്‍ ഇരുന്നു യാചിക്കുന്നു..

    ഞാന്‍ ഞെട്ടിയുണര്‍ന്നു..
    നാശം
    ഞാന്‍ വിണ്ടും രാജാവായി..
    ചെങ്കോലും, കിരീടവും, മന്ത്രിമാരും
    കൊട്ടാരവും
    , സാമ്രാജ്യവും ഉള്ള രാജാവ്!!
    സ്വപ്നത്തിന്
    അല്‍പ്പം കൂ‌ടി ദൈര്‍ഘ്യം ഉണ്ടായിരുന്നെങ്കില്‍..!!

    Sunday, January 31, 2010

    അടയാന്‍ തുടങ്ങുന്ന "യ"



    പണ്ട് ഞാന്‍ "" എന്ന അക്ഷരം എഴുതുമ്പോള്‍
    അത് പൂര്‍ണമായി അടയാറില്ലായിരുന്നു..

    അതിനു അമ്മ എന്നെ ഒരുപാട് ശകാരിച്ചിട്ടുണ്ട്..

    'യക്ഷി ' ഒരു അടഞ്ഞ രൂപമല്ല..
    'യമുന' ഒരു അടഞ്ഞ നദിയും അല്ല..
    യുഗങ്ങളായി നാം കാണുന്ന യാത്രകളൊന്നും അടഞ്ഞവ ആയിരുന്നില്ല..
    ലോകത്തെ മുഴുവന്‍ കയ്യിലെടുത്തമ്മനമാടുന്ന യാഹൂവും
    ഒരടഞ്ഞ മാധ്യമം അല്ല .....

    വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ '' അല്‍പ്പം അടയാന്‍ തുടങ്ങുന്നത് കണ്ട്
    അമ്മ പറഞ്ഞു ...

    "അത് അല്‍പ്പം കൂ‌ടി മുറുക്കി അടയ്ക്ക് മോനേ...



    **തന്‍റെ ജീവിതം, തന്‍റെ കുടുമ്പം എന്നിങ്ങനെ വളരെ സങ്കുചിതമായ കാഴ്ച്ചപ്പാടുകള്‍ വളര്‍ന്നു വരുമ്പോള്‍ ജീവിതം തീരെ അടഞ്ഞു പോകുന്നു.
    പുറത്തേക്കു ഒന്ന് എത്തിനോക്കാന്‍ പോലും ആകാത്ത വിധം..!!

    (NB: ഇപ്പോഴും ഞാനെഴുതുമ്പോള്‍ 'യ' അടയാറില്ല എന്‍റെ
    തൂലിക നിലക്കുംവരെ
    അത് അടയുകയും ഇല്ല! )

    Wednesday, January 27, 2010

    ഡിസ്കൌണ്ട്


    ശ്രീ സച്ചിദാന്ദന്‍റെ മറന്നുവച്ച വസ്തുക്കള്‍ എന്ന പുസ്തകം വാങ്ങാന്‍ കടയില്‍ ചെന്നപ്പോള്‍ അതിനു 6% ഡിസ്കൌണ്ട്!!!
    പുസ്തകവില 80 രൂപ. 6% ഡിസ്കൌണ്ട് കഴിച്ച്
    75 രൂപ കടക്കാരനെ ഏല്‍പ്പിച്ച് പുസ്തകം ഞാന്‍ കൈപ്പറ്റി..


    പൊടുന്നനെ ന്‍റെ മനസ്സില്‍ ഒരു സംശയം പൊട്ടിമുളച്ചു!!
    പുസ്തകത്തിലെ 135 പേജിലെ 75 കവിതകളിലെ
    ആയിരക്കണക്കിന് വരുന്ന വാക്കുകളില്‍ നിന്നുയരുന്ന കോടിക്കണക്കിനു-
    വ്യാഖ്യാനങ്ങളില്‍ ഏതിനാണ്‌ 6% ഡിസ്കൌണ്ട്??
    കടക്കാരന്‍ കൈമലര്‍ത്തി !
    എന്തും വരട്ടെ എന്നുകരുതി ഞാനാ പുസ്തകം വായിച്ചു

    സിനൈദീന്‍ സിഥാന്‍ വീണ്ടും കളിക്കളത്തില്‍ ഇറങ്ങിയതാകുമോ-
    ഡിസ്കൌണ്ട്ഇന് കാരണം ??

    അതോ ശാസ്ത്രഞ്ജന്‍മാര്‍ സ്വപ്നങ്ങളെ ദഹിപ്പിക്കുന്ന പശുക്കളെ കണ്ടുപിടിച്ചു കാണുമോ ??

    ആശയങ്ങള്‍ വിമര്‍ശിക്കപ്പെട്ടാല്‍ കവി കവിതകള്‍ക്ക് ഡിസ്കൌണ്ട് തരുമോ ??

    ഇല്ല..

    ആധുനികതയല്ലേ ? ചിലപ്പോള്‍ പുതിയ ആഖ്യാന രീതി പറഞ്ഞുതരുമായിരിക്കും
    എങ്കിലും വിതക്ക് ഡിസ്കൌണ്ട് തരില്ല!

    പുസ്തകം ഞാന്‍ തിരിച്ചും മറിച്ചും നോക്കി
    പെട്ടെന്ന് ഞാന്‍ അത് ശ്രദ്ധിച്ചു ....

    പുസ്തകത്തിന്‍റെ പുറകില്‍ ഒരു സ്റ്റിക്കര്‍ !!

    80 രൂപ !!!!

    ഞാനത് വലിച്ചുകീറി ...

    ഞാന്‍ അത്ഭുതപ്പെട്ടു പോയി!

    സ്റ്റിക്കറിനു താഴെ പുസ്തകവില

    75 രൂപ!!!

    ഞാനുറപ്പിച്ചു ,
    മരണമില്ലാത്ത
    മാര്‍ഗമില്ലാത്ത
    കവിതയ്ക്ക്
    ഡിസ്കൌണ്ടും ഇല്ല!!!

    ©

    പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved