Sunday, January 31, 2010

അടയാന്‍ തുടങ്ങുന്ന "യ"



പണ്ട് ഞാന്‍ "" എന്ന അക്ഷരം എഴുതുമ്പോള്‍
അത് പൂര്‍ണമായി അടയാറില്ലായിരുന്നു..

അതിനു അമ്മ എന്നെ ഒരുപാട് ശകാരിച്ചിട്ടുണ്ട്..

'യക്ഷി ' ഒരു അടഞ്ഞ രൂപമല്ല..
'യമുന' ഒരു അടഞ്ഞ നദിയും അല്ല..
യുഗങ്ങളായി നാം കാണുന്ന യാത്രകളൊന്നും അടഞ്ഞവ ആയിരുന്നില്ല..
ലോകത്തെ മുഴുവന്‍ കയ്യിലെടുത്തമ്മനമാടുന്ന യാഹൂവും
ഒരടഞ്ഞ മാധ്യമം അല്ല .....

വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ '' അല്‍പ്പം അടയാന്‍ തുടങ്ങുന്നത് കണ്ട്
അമ്മ പറഞ്ഞു ...

"അത് അല്‍പ്പം കൂ‌ടി മുറുക്കി അടയ്ക്ക് മോനേ...



**തന്‍റെ ജീവിതം, തന്‍റെ കുടുമ്പം എന്നിങ്ങനെ വളരെ സങ്കുചിതമായ കാഴ്ച്ചപ്പാടുകള്‍ വളര്‍ന്നു വരുമ്പോള്‍ ജീവിതം തീരെ അടഞ്ഞു പോകുന്നു.
പുറത്തേക്കു ഒന്ന് എത്തിനോക്കാന്‍ പോലും ആകാത്ത വിധം..!!

(NB: ഇപ്പോഴും ഞാനെഴുതുമ്പോള്‍ 'യ' അടയാറില്ല എന്‍റെ
തൂലിക നിലക്കുംവരെ
അത് അടയുകയും ഇല്ല! )

Wednesday, January 27, 2010

ഡിസ്കൌണ്ട്


ശ്രീ സച്ചിദാന്ദന്‍റെ മറന്നുവച്ച വസ്തുക്കള്‍ എന്ന പുസ്തകം വാങ്ങാന്‍ കടയില്‍ ചെന്നപ്പോള്‍ അതിനു 6% ഡിസ്കൌണ്ട്!!!
പുസ്തകവില 80 രൂപ. 6% ഡിസ്കൌണ്ട് കഴിച്ച്
75 രൂപ കടക്കാരനെ ഏല്‍പ്പിച്ച് പുസ്തകം ഞാന്‍ കൈപ്പറ്റി..


പൊടുന്നനെ ന്‍റെ മനസ്സില്‍ ഒരു സംശയം പൊട്ടിമുളച്ചു!!
പുസ്തകത്തിലെ 135 പേജിലെ 75 കവിതകളിലെ
ആയിരക്കണക്കിന് വരുന്ന വാക്കുകളില്‍ നിന്നുയരുന്ന കോടിക്കണക്കിനു-
വ്യാഖ്യാനങ്ങളില്‍ ഏതിനാണ്‌ 6% ഡിസ്കൌണ്ട്??
കടക്കാരന്‍ കൈമലര്‍ത്തി !
എന്തും വരട്ടെ എന്നുകരുതി ഞാനാ പുസ്തകം വായിച്ചു

സിനൈദീന്‍ സിഥാന്‍ വീണ്ടും കളിക്കളത്തില്‍ ഇറങ്ങിയതാകുമോ-
ഡിസ്കൌണ്ട്ഇന് കാരണം ??

അതോ ശാസ്ത്രഞ്ജന്‍മാര്‍ സ്വപ്നങ്ങളെ ദഹിപ്പിക്കുന്ന പശുക്കളെ കണ്ടുപിടിച്ചു കാണുമോ ??

ആശയങ്ങള്‍ വിമര്‍ശിക്കപ്പെട്ടാല്‍ കവി കവിതകള്‍ക്ക് ഡിസ്കൌണ്ട് തരുമോ ??

ഇല്ല..

ആധുനികതയല്ലേ ? ചിലപ്പോള്‍ പുതിയ ആഖ്യാന രീതി പറഞ്ഞുതരുമായിരിക്കും
എങ്കിലും വിതക്ക് ഡിസ്കൌണ്ട് തരില്ല!

പുസ്തകം ഞാന്‍ തിരിച്ചും മറിച്ചും നോക്കി
പെട്ടെന്ന് ഞാന്‍ അത് ശ്രദ്ധിച്ചു ....

പുസ്തകത്തിന്‍റെ പുറകില്‍ ഒരു സ്റ്റിക്കര്‍ !!

80 രൂപ !!!!

ഞാനത് വലിച്ചുകീറി ...

ഞാന്‍ അത്ഭുതപ്പെട്ടു പോയി!

സ്റ്റിക്കറിനു താഴെ പുസ്തകവില

75 രൂപ!!!

ഞാനുറപ്പിച്ചു ,
മരണമില്ലാത്ത
മാര്‍ഗമില്ലാത്ത
കവിതയ്ക്ക്
ഡിസ്കൌണ്ടും ഇല്ല!!!

©

പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved