Monday, March 2, 2009

എന്‍റെ വീട്


എന്റെ വീടിന്നു മുന്നില്‍ ഒരു മതില്‍
എന്‍റെ വീടിന്നിടത് ഒരു മതില്‍
എന്റെ വീടിന്ന് വലതും ഒരു മതില്‍
എന്റെ വീടിന്ന് പിന്നില്‍ മാത്രം ഒരു വാതില്‍
അതിലൂടെ പോയതൊന്നും തിരിച്ച് വന്നിട്ടില്ല...!!


**വീട് എന്നാല്‍ നാല് ചുമരുകള്‍ക്കിടയില്‍
വിശാലമായതോ ഇടുങ്ങിയതോ ആയ ഇടം എന്ന ആധുനിക കാഴ്ചപ്പാട്...സ്വന്തം അയല്‍ക്കാരുടെ പേരുകള്‍ പോലും അറിയാതെ വളരുന്ന ഒരു തലമുറയുടെ മനസ്ഥിതി...
(ഞാനും അതിലൊരു കണ്ണി ആയതിനാല്‍ വാക്കുകള്‍ ആധികാരികതയോടെ എഴുതുന്നു...)

©

പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved