സത്യമാണ് മോനേ..ഈ തരിശു ഭൂമിയില്‍ പണ്ട്വെള്ളമുണ്ടായിരുന്നു..ഒരു മനുഷ്യന്മുങ്ങിചാകാവുന്നത്ര വെള്ളം!!!
എനിക്കിഷ്ടം കാടുകളായിരുന്നു,
എന്തിനെന്റെ സ്വപ്നങ്ങളെ നീ
ചെടിച്ചട്ടിയുടെ ഉള്ളറകളില്‍ തടഞ്ഞുവച്ചു..
സൂര്യവെളിച്ചം കൊതിച്ച
എനിക്കെന്തിനു നീ-
വൈദ്യുതവിളക്കിന്റെ വെളിച്ചമേകി??
എന്റെ ഉള്ളിനെ പുതുമഴ ഈറനണിയിച്ചപ്പോള്‍
എന്നെ നീ കുടക്കീഴില് കെട്ടിയിട്ടു..സുര്യസ്പര്ശനം കൊതിച്ച എന്നെ
നീ ഇരുട്ടില്‍ അടച്ചിട്ടു..
മണ്ണിന്റെ ആഴമറിയാന്‍,
മഴയുടെ ഗന്ധമറിയാന്‍,
ചെടിച്ചട്ടികള്‍ ഞാന്‍ ഇനിയും തകര്‍ക്കും,
എന്നെ സ്വതന്ത്രനാക്കൂ
പ്രതീക്ഷയുടെ ആയിരം മൊട്ടുകളിടാം ഞാന്‍.. **2010 ഫിബ്രവരി 14 ആം തീയതി മാതൃഭൂമിയിലെ ബാലപംക്തിയില്‍ അപര്‍ണാ ചിത്രകം എഴുതിയ "
ചട്ടി തകര്‍ത്ത വേരുകള്‍"
എന്ന കവിതയ്ക്ക് ഒരു മറുപടി "ചെടി പറയുന്നൂ"
കാറ്റ് ആഞ്ഞു വീശികാലാവസ്ഥാ നിരീക്ഷകര്‍
ഒന്നും മിണ്ടിയില്ലമഴ വരാം വരാതിരിക്കാം...!!

തിരുത്തിനെ ഒരിക്കലുംപുഛിക്കരുത്തിരുത്ത് വെറുമൊരു വെട്ടല്ല!തിരുത്തിനടിയില്രണ്ടോ അതിലധികമോ ആശയങ്ങള്‍ ഉണ്ടാകാം..അല്ലെങ്കില്‍ അത് ഒരു വലിയ സത്യത്തെമറക്കാനുള്ള ഉപാധിയാകാംതിരുത്തിനടിയില്ഒരുപാട് ശരി ഉണ്ടാകാംവലിയ വലിയ കാഴ്ച്ചപ്പാടുകള്‍ ഉണ്ടാകാംഅല്പ്പം ഹാസ്യവുംകുറച്ച് പാകപ്പിഴവുകളും ഉണ്ടാകാംതകര്ക്കപ്പെട്ട ചിലവിശ്വാസങ്ങള്‍ ഉണ്ടാകാംമൂടിവെക്കപ്പെട്ട ചിലസത്യങ്ങള് ഉണ്ടാകാംചിലപ്പോഴൊക്കെ തിരുത്തിനടിയില്മണ്ടത്തരങ്ങളും വന്നുപെടാം.ശരിക്ക് പറഞ്ഞാല്തിരുത്തൊരു മാധ്യമമാണ്മൂടിവെക്കപ്പെട്ട സത്യങ്ങളെതകര്ക്കപ്പെട്ട വിശ്വാസങ്ങളെചിലപ്പോള് നിന്നിലെനിന്നെതന്നെയുംഅപൂണര്മായിതുറന്നു കാണിക്കുന്നഒരു വലിയ മാധ്യമം...
മടിയന്റെ വിയര്‍പ്പാണ് മഴ
"മടിയന്‍ മല ചുമക്കും"
മലയില്‍ നിന്നാണ്
നദികള്‍ ഉണ്ടാവുന്നത്
നദികള്‍ സംയോജിച്ച്
സമുദ്രം ഉണ്ടാകുന്നു...
കടല്‍ വെള്ളം ബാഷ്പീകരിച്ച്
മേഖമായി അതില്‍നിന്ന്
മഴ പെയ്യുന്നു!!
മടിയന്റെ കണ്ണീരും മഴയാകാറുണ്ട്.....!
നിങ്ങള്‍ ഈ മതില് കണ്ടോ ??
ഇതിനു പിന്നില്‍ ഞാന്‍ വലിയൊരു കവിത എഴുതിയിട്ടുണ്ട്...
ലോകം മുഴുവന്‍ അംഗീകരിക്കപ്പെടാവുന്ന
വലിയ സത്യങ്ങളാണ് ആ കവിതയില്‍
മഞ്ജരി വൃത്തത്തില്‍ എഴുതിയ
മനോഹരമായ ഒരു കാവ്യം.
ഈ മതില് പൊളിച്ചാല്‍ അത് കാണാം
വായിക്കാം.... അറിയാം...
മതില് പൊളിക്കണം എന്നുണ്ട്
പക്ഷെ ഇപ്പൊ തീരെ സമയമില്ല!
നാളെ പരീക്ഷയാണ്!
ജയിച്ചില്ലെങ്കില്‍ അടുത്തവര്‍ഷം
മലയാള സാഹിത്യം എടുത്തു പഠിക്കേണ്ടി വരും..!!!**BA മലയാളം മെയിന്‍ എടുത്ത ഒരു ചേട്ടനെ പറ്റി കേട്ട സംസാരം : അവനു നല്ല സബ്ജക്റ്റ് ഒന്നും കിട്ടിയില്ലെന്ന് തോന്നുന്നു... നന്നായി പഠിച്ചില്ലെങ്കില്‍ നാളെ നിനക്കും ഈ ഗതി വരും..
സ്വപ്നത്തില്‍ ഞാനൊരു
രാജാവായി..
ചെങ്കോലും, കിരീടവും, മന്ത്രിമാരുംകൊട്ടാരവും, സാമ്രാജ്യവും നഷ്ടപ്പെട്ട രാജാവ്!!
ഞാന്‍ വഴിയരികില്‍ ഇരുന്നു യാചിക്കുന്നു..ഞാന്‍ ഞെട്ടിയുണര്‍ന്നു..
നാശം ഞാന്‍ വിണ്ടും രാജാവായി..
ചെങ്കോലും, കിരീടവും, മന്ത്രിമാരും
കൊട്ടാരവും, സാമ്രാജ്യവും ഉള്ള രാജാവ്!!
സ്വപ്നത്തിന് അല്‍പ്പം കൂടി ദൈര്‍ഘ്യം
ഉണ്ടായിരുന്നെങ്കില്‍..!!
©
പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved