
ഉറുമ്പുകളുടെ ദൈവമാകണം
മധുരം കണ്ടുപിടിച്ചത്
തേനീച്ചകളുടെ ദൈവം തേനും
കുയിലിന്‍റെ ദൈവമാകും
പാട്ട് കണ്ടുപിടിച്ചത്
കോലിന്‍റെ ദൈവം താളവും.
അര്‍ത്ഥങ്ങളുടെ ദൈവം അക്ഷരങ്ങളും
ചിലങ്കയുടെ ദൈവം നൃത്തവും കണ്ടുപിടിച്ചു.
അങ്ങിനെയെങ്കില്‍ ജീവന്‍റെ ദൈവമാകും
സ്നേഹം കണ്ടുപിടിച്ചത്
അതുകൊണ്ടല്ലേ ജീവനുള്ളവയെല്ലാം സ്നേഹിക്കുനത്?
പക്ഷികള്‍ , മൃഗങ്ങള്‍ , മരങ്ങള്‍ ,
ചെടികള്‍ , പൂവുകള്‍ , നീ, ഞാന്‍ .....
എന്നിട്ടുമെന്തേ നിങ്ങള്‍ ഞങ്ങളെ ദ്രോഹിക്കുന്നു, അപമാനിക്കുന്നു?
അടക്കിവാഴുന്നു?
നിങ്ങളുടെ ദൈവമിത്ര ക്രൂരനാണോ?
അതോ നിങ്ങളുടെ 'തമ്പുരാന്‍ ' ജീവന്‍റെ ചെകുത്താനോ??
No comments:
Post a Comment