Monday, October 27, 2008

കള്ളൻ


കള്ളൻ
ക്ലാസ്സ് മുറിയിൽ അധ്യാപകൻ ബാക്കി വച്ചുപോയ ശബ്ദം
അതിനെ സമയം കട്ടെടുത്തു....
പരീക്ഷയിൽ ഓർമയിലെ അറിവിനേയും സമയം കട്ടെടുത്തു....
സന്തോഷത്തിന്റെ കുഞ്ഞു ബാല്യം...
അതിനേയും സമയം കട്ടെടുത്തു.....
കീറിമുറിക്കാൻ എന്റെ ഹൃദയം ഞാൻ നിങ്ങൾക്കു നൽകാം..
പക്ഷേ അതിലെ ഓർമകളെ നിങ്ങൾക്ക് കാണാൻ കഴിയില്ല
കാരണം സമയം എന്ന സമർഥനായ കള്ളൻ അതിനേയും കട്ടെടുത്തു....
ഒടുവിൽ വാർധക്യത്തിൽ എന്റെ യവ്വനത്തെ കട്ടെടുത്ത സമയത്തെ പഴിച്ചപ്പോൾ
കുഞ്ഞു മകൾ ഒരു കണ്ണാടിയിൽ എനിക്ക് സമയത്തെ കാട്ടിത്തന്നു......

2 comments:

Bharath Krishnan said...

നിങ്ങളുടെ വിലയേറിയ കമന്റുകൾ പ്രതീക്ഷിക്കുന്നു......

Bharath Krishnan said...

"കീറിമുറിക്കാൻ എന്റെ ഹൃദയം ഞാൻ നിങ്ങൾക്കു നൽകാം..
പക്ഷേ അതിലെ ഓർമകളെ നിങ്ങൾക്ക് കാണാൻ കഴിയില്ല"


ഈ വാചകം ശ്രീ സച്ചിദാനന്ദന്‍റെ കവിതയില്‍ നിന്നാണ്...

©

പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved