
പണ്ട് ഞാന്‍ "യ" എന്ന അക്ഷരം എഴുതുമ്പോള്‍
അത് പൂര്‍ണമായി അടയാറില്ലായിരുന്നു..
അതിനു അമ്മ എന്നെ ഒരുപാട് ശകാരിച്ചിട്ടുണ്ട്..
'യക്ഷി ' ഒരു അടഞ്ഞ രൂപമല്ല..
'യമുന' ഒരു അടഞ്ഞ നദിയും അല്ല..
യുഗങ്ങളായി നാം കാണുന്ന യാത്രകളൊന്നും അടഞ്ഞവ ആയിരുന്നില്ല..
ലോകത്തെ മുഴുവന്‍ കയ്യിലെടുത്തമ്മനമാടുന്ന യാഹൂവും
ഒരടഞ്ഞ മാധ്യമം അല്ല .....
വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ 'യ' അല്‍പ്പം അടയാന്‍ തുടങ്ങുന്നത് കണ്ട്
അമ്മ പറഞ്ഞു ...
"അത് അല്‍പ്പം കൂടി മുറുക്കി അടയ്ക്ക് മോനേ...
**തന്റെ ജീവിതം, തന്റെ കുടുമ്പം എന്നിങ്ങനെ വളരെ സങ്കുചിതമായ കാഴ്ച്ചപ്പാടുകള്‍ വളര്‍ന്നു വരുമ്പോള്‍ ജീവിതം തീരെ അടഞ്ഞു പോകുന്നു.
പുറത്തേക്കു ഒന്ന് എത്തിനോക്കാന്‍ പോലും ആകാത്ത വിധം..!!
(NB: ഇപ്പോഴും ഞാനെഴുതുമ്പോള്‍ 'യ' അടയാറില്ല എന്റെ തൂലിക നിലക്കുംവരെ
അത് അടയുകയും ഇല്ല! )